![]() | ||
| സാന്‍ഹൊസെ: അമേരിക്കയില്‍ വിജയകരമായി പര്യടനം നടത്തുന്ന മീരാ ജാസ്‌മിന്‍, സുരാജ് വെഞ്ഞാറമൂട്, വിധു പ്രതാപ് തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖര്‍ അണിനിരക്കുന്ന താരസമന്വയം ഷോയുടെ കലാശക്കൊട്ട് സിലിക്കണ്‍വാലിയില്‍ ജൂണ്‍ 12-ന് അരങ്ങേറും. സാന്‍ഫ്രാന്‍സിസ്‌കോയ്‌ക്ക് അടുത്തുള്ള കൂപ്പര്‍ട്ടീനോ നഗരത്തില്‍ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. സുപ്രസിദ്ധ കംപ്യൂട്ടര്‍ കമ്പനിയായ ആപ്പിളിന്റെ ആസ്ഥാനത്തിനാണ് ഈ പട്ടണം പ്രസിദ്ധം. ആപ്പിളിന് സമീപമുള്ള ഡി ആന്‍സാ കോളജിലെ ഫ്‌ളിന്റ് സെന്ററില്‍ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. നോണ്‍പ്രോഫിറ്റ് സംഘടനയായ ക്ലബ് കാലിഫോര്‍ണിയ സംഘടിപ്പിക്കുന്ന ഈ ഷോയ്‌ക്കുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. വൈകീട്ട് അഞ്ചുമണിക്ക് ഷോ ആരംഭിക്കും. പരിപാടിയ്‌ക്കൊപ്പം കേരളാ ക്ലബിന്റെ ഇക്കൊല്ലത്തെ ഇയര്‍ബുക്കും പുറത്തിറക്കുന്നതായിരിക്കും. സിലിക്കണ്‍വാലിയിലെ മലയാളികളുടെ സാഹിത്യസൃഷ്‌ടികള്‍, ഫോട്ടോകള്‍, പെയിന്റിംഗുകള്‍, പാചക കുറിപ്പുകള്‍, കോളജ് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ ഇടയില്‍ നടത്തിയ സര്‍വ്വെ എന്നിവ അടങ്ങിയ മനോഹരമായ ഇയര്‍ ബുക്കിന്റെ അച്ചടി പൂര്‍ത്തിയായിക്കഴിഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനും, കേരള ക്ലബിന്റെ സംരംഭങ്ങളെ പിന്തുണയ്‌ക്കാനും സംഘടാകര്‍ അഭ്യര്‍ത്ഥിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .http://www.keralaclubca.org ഫോണ്‍: 510 545 2582. | ||
Friday, June 10, 2011
മീരാ ജാസ്‌മിന്‍ ഷോയ്‌ക്ക് സിലിക്കണ്‍വാലിയില്‍ പരിസമാപ്‌തി
മീരാ ജാസ്‌മിന്‍ ഷോയ്‌ക്ക് സിലിക്കണ്‍വാലിയില്‍ പരിസമാപ്‌തി
Subscribe to:
Post Comments (Atom)

No comments:
Post a Comment